മലയാളപ്പച്ച ഉല്‍ഘാടനപ്പതിപ്പ് - ആഗസ്ത് 2015
ഒരുവൻ വെറ്റിലമുറുക്കുകയാണ്...
വെറ്റില.....
അടയ്ക്ക.....
ചുണ്ണാമ്പ് ......
പുകയില.......
അയാളുടെ വായിലെ സിംഹം
തന്റെ കൂർത്തനഖങൾ കൊണ്ട്
നാൽവർ സംഘത്തെ വലിച്ചുകീറി!
ആദ്യം ബാല്യം പിന്നെ കൗമാരം
യൗവനം,വാർദ്ധക്യം,
ഒടുവിൽ
അയാൾ ചവച്ചുതുപ്പിയത്
നിണമണിഞ്ഞ ഒരായിരം
സ്വപ്നങ്ങൾ ആയിരുന്നു......

ക്രിസ്റ്റീന, I I I ബി.എ.മലയാളം, കെകെടിഎം കോളജ്, പുല്ലൂറ്റ്
Previous PostOlder Posts Home